
Viswasikkunnevanum|വിശ്വസിക്കുന്നേവനും|Joshy Thottakkara|Albin Daniel|Sijo Peter|
https://www.youtube.com/watch?v=HKnK7iJ5MMw
വിശ്വസിക്കുമേവനും നശിച്ചിടാതെ ഭൂമിയിൽ
പുത്രനെയയച്ചതാതനാരാധന...
മർത്യനായിമാറി നരനുനിത്യജീവനേകുവാൻ
താണിറങ്ങിവന്ന പുത്രനാരാധനാ..
പുതിയ ജനനമേകിയെന്നെ ദൈവരാജ്യം കാട്ടുവാൻ
അഗ്നിയായി വന്ന ആത്മനാരാധന....
ആരാധനാ താതനാരാധനാ....
ത്രീയേക ദൈവമേയാരാധനാ...
ഇഷ്ടമുള്ളിടത്തുനിന്നു വന്നു പോകും കാറ്റുപോൽ
പാവനാത്മനിൽ പിറന്ന് ദൈവരാജ്യമണയുവാൻ,(2)
സർവ്വവും തൻ പുത്രൻ തന്നിലൂടെയേകും താതനേ
അളന്നുതിട്ടമേകിടാത്ത അഗ്നിനാവയക്കണേ..(2)
(ആരാധനാ താതനാരാധനാ....)
സത്യമാം പ്രകാശമായി അന്ധകാരം മാറ്റുവാൻ
മർത്യ ഹൃത്തിലെത്തുവാൻ കൊതിക്കുമെന്റെ യേശുവേ..(2)
തിൻമയാകുമന്ധകാരമെന്നിൽ നിന്നകറ്റുവാൻ
നിത്യജീവൻ നിർഗളിക്കുമരുവിയേത്തുറക്കണേ.(2)
(ആരാധനാ താതനാരാധനാ....)
MJ Creations
Contact Person : Joshy Thottakkara
Ph : +919947643854
#joshythottakkara #sijopeter #adorationsongs
MJ Creations
Christian Devotional Music Composition Service, Music Album Creation, Complete Song with Recording, Mixing an
....
Projects